Thursday, December 8, 2011

രാജൂന്‍റ ആദ്യ പ്രേമം.. ബാബുന്‍റയും


അന്നൊരു തിങ്കളാഴ്ചയായിരുന്നു രാജൂന്‍റെ കോളേജിലെ ആദ്യദിനം. അകമേ നല്ലപെടിയുണ്ടെകിലും അവനത്‌ പുറത്തെടുത്തില്ല. ക്ലാസില്‍ കെറിയപ്പോള്‍ തന്നെ ചങ്കിടിച്ചു, നിറയെ തരുണിമണികള്‍ !!!
ഭാഗ്യത്തിന് പരിച്ചയമുള്ള കണ്ണാടിയെ കണ്ടു, ലവന്‍ പഴയ കോളേജിലെ മുന്‍സിറ്റുക്കാരനയിരുന്നു.
ആദ്യത്തെ പിരിയഡില്‍ ഓറഞ്ച് സാരിയുടത്ത ടീച്ചര്‍ വന്നു പരിച്ചയപെടല്‍ തുടങ്ങി, രാജൂ തന്‍റെ ബാസ്സുള്ള ശബ്ദം പുറത്തെടുത്തു, പേര് പറഞ്ഞു. പരിച്ചയപെടല്‍ തുടരുനതിനെടിക്ക് പിന്‍സീറ്റില്‍ ഒരു സുന്ദരി, ഒരു തിളങ്ങുന്ന നീല ചുരിദാറുമായി( നീല പണ്ടേ രാജൂന്‍റെ വീക്നെസ് ആയിരുന്നു.).
അവളുടെ പേര് നീലിമ ആഹാ അതും നീലമയം, അപ്പൊള്‍ രാജൂന്‍റെ രാജമനസ്സില്‍ ഡിസ്പ്ലേ തെളിഞ്ഞു രാജൂ + നീലിമ.

അന്ന്‍ കോളേജ് കഴിഞ്ഞ് വീടെത്തിയിട്ടും എങ്ങും നീലമയം, മഞ്ഞ പെയിന്റ് അടിച്ച ഭിത്തി വരെ നീലച്ചിരികുന്നു !!!
ദൈവമേ ഇതിനെയാണോ ആദ്യാനുരാഗം എന്നെ പറയുന്നത്..
ദിവസങ്ങള്‍ അങ്ങനെ കടന്നുപോയികൊണ്ടിരുന്നു ഇതുവരെ നീലയോടൊന്നും മിണ്ടാന്‍ പറ്റിയിട്ടില്ല, വല്ലപോഴും ധ്യരിയും സംഭരിച്ച് ഒന്ന്‍ മിണ്ടാന്‍ ചെല്ലുമ്പോള്‍ അവളുടെ എര്‍ത്ത്‌ ശശികല ഇടക്ക്‌ കേറിവരും.ഈ സുന്ദരികളുടെ എര്‍ത്തകള്‍ എല്ലാം ഇങ്ങനെയാണെന്ന് തോന്നുന്നു. എന്തങ്കിലും സംശയം ചോദിക്കാമന്നു വച്ചാല്‍ നന്നായിട് പഠിക്കുന്ന എനിക്ക് ഒരു സംശിയവും വരുന്നില്ല. വല്ലപോഴും അവള്‍ ഒരു പുഞ്ചിരി സമ്മാനിക്കും. ഹോ അന്നത്തെ ദിവസം രാജൂ സ്വപ്നലോകതായിരിക്കും.

എങ്ങനെ അവളോടൊനമിണ്ടും എന്ന്‍ ആലോചിക്കാന്‍ അവന്‍ പുകയുതിവിട്ടു കൊണ്ടിരുന്നു.....ചേച്ചിയുടെ കടയിലെ പറ്റും കുടികൊണ്ടിരുന്നു....

പണ്ട് അവഞയോടും പുച്ഛത്തോടും കണ്ടിരുന്ന ഇണകുരിവികളെ രാജൂ ബഹുമാനത്തോടെ കാണാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ക്ലാസ്സില്‍ പുതിയോരുത്തന്‍ വന്നു...ബാബു. പണ്ടേ ജിമ്മന്മാരെ പുച്ഛച്ചിരുന്ന രാജുന് പുച്ഛക്കാന്‍ ഒരുത്തന്‍ ക്കുടിയായി...

അവന്‍ വന്നപാടെ പെണ്‍കുട്ടികളെ ഓരോന്നായി പരിചയപെട്ടു, അവസാനം നീലിമയെയും പരിചയപെട്ടു ..ട്ടമാര്‍ - പ്ളാര്‍ ...ഇതുകണ്ട രാജുന്‍റെ രാജമനസിലെ ഡിസ്പ്ലേ പോറി..
ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി.... ബാബു അവന്‍റെ ജിമ്മന്‍ തമാശകളെടുത്ത് പെണ്‍കുട്ടികളെ വലയിലാക്കി.. പിന്നെയും വിഴാത്തവര്‍ക്കായി അവന്‍ മിമിക്രിയും കാട്ടി; പാവം നീലിമയും വീണു.
പണ്ട് വല്ല്പോഴും ചിരിച്ചിരുന്ന നീലിമ ഇപ്പൊ രാജുനെ മൈന്‍ഡേ ചെയറില്ല. ചേച്ചിയുടെ കടയിലെ പറ്റ് കുടികൊണ്ടിരുന്നു...

അങ്ങനെയിരിക്കേ ഒരു ദിവസം ക്ലാസ്സിലെ ഗള്‍ഫ്ബെബിയുടെ പിറന്നാള്‍ ആഘോഷക്കാന്‍ ആണ്‍പ്രജകള്‍ എല്ലാം വോല്‍ഗയില്‍ ഒത്തുകുടിയത്‌...

(തുടരും)